Section

malabari-logo-mobile

പയ്യന്നൂരില്‍ നവജാത ശിശുവിനെ 5 ലക്ഷം രൂപക്ക് വിറ്റതായി പരാതി

HIGHLIGHTS : കണ്ണൂര്‍: പയ്യന്നൂര്‍ സഭാ ആശുപത്രി കേന്ദ്രീകരിച്ച് 5 ലക്ഷം രൂപക്ക് നവജാത ശിശുവിനെ വിറ്റെന്ന് പരാതി. 30- 12 -2008 ല്‍ ജനിച്ച കുഞ്ഞിനെയാണ് ഗൈനക്കോളജി...

Untitled-1 copyകണ്ണൂര്‍: പയ്യന്നൂര്‍ സഭാ ആശുപത്രി കേന്ദ്രീകരിച്ച് 5 ലക്ഷം രൂപക്ക് നവജാത ശിശുവിനെ വിറ്റെന്ന് പരാതി. 30- 12 -2008 ല്‍ ജനിച്ച കുഞ്ഞിനെയാണ് ഗൈനക്കോളജിസ്റ്റ് ഡോ. കെ പി ശ്യാമാള മുകുന്ദന്‍ പയ്യന്നൂര്‍ തായ്‌വേരി സ്വദേശികള്‍ക്ക് വിറ്റതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിലവില്‍ മീനാക്ഷിയമ്മ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ് ഡോ. കെ പി ശ്യാമളാ മുകുന്ദന്‍. 23-05-2010 ല്‍ ജനിച്ച കുഞ്ഞിനെ ആറര ലക്ഷം രൂപക്ക് വിറ്റ മറ്റൊരു കേസില്‍ ഡോ. കെ പി ശ്യാമള അനേ്വഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഈ കേസില്‍ ശ്യാമളയുടെ ഭര്‍ത്താവ് മുകുന്ദന്‍നമ്പ്യാര്‍ രണ്ടാം പ്രതിയാണ്. ഇടനിലക്കാര്‍ രണ്ട് നേഴ്‌സുമാര്‍, കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. 2010 ല്‍ ജനിച്ച നവജാത ശിശുവിനെ വിറ്റ കേസില്‍ കുഞ്ഞിന്റെ അമ്മക്കും ആശുപത്രി അധികൃതര്‍ക്കുമെതിരെ ഐ പി സി 371 പ്രകാരം മനുഷ്യക്കടത്തിന് പോലീസ് കേസെടുത്തിരുന്നു. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെയാണ് അന്ന് വിറ്റത്. സംഭവത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് നേരത്തെ തന്നെ അനേ്വഷണം നടത്തിയിരുന്നു. പരാതി കൊടുത്ത് 4 വര്‍ഷത്തിന് ശേഷമായിരുന്നു നടപടി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!