യേശുദാസിന് പിന്തുണ; ലെഗിന്‍സിനെതിരെ സലിം കുമാര്‍

saleem kumarഏറെ കോളിളക്കം സൃഷ്ടിച്ച ജീന്‍സ് വിവാദത്തില്‍ പെട്ട യേശുദാസി ന് പിന്തുണയുമായി നടന്‍ സലീം കുമാര്‍ രംഗത്ത്. വിദേശരാജ്യങ്ങളില്‍ സ്ത്രീകള്‍ അടിവസ്ത്രമായി ഉപയോഗിക്കുന്ന ലെഗിന്‍സ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ പുറംവസ്ത്രമായി ഇട്ട് നടക്കുകയാണെന്ന് സലിം കുമാര്‍ പറഞ്ഞു.

പടച്ചോനെ പാടി ഉണര്‍ത്തുകയും പാടി ഉറക്കുകയും ചെയ്യുന്ന യേശുദാസ് കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ചുള്ള ഡ്രസ്സ് വേണമെന്നാണ് പറഞ്ഞത്. തന്റെ മക്കളെപോലെയുള്ളവരോടാണ് ജീന്‍സ് ഇടരുതെന്ന് അദ്ദേഹം പറഞ്ഞതെന്ന് സലിം കുമാര്‍ പറഞ്ഞു. പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തൃപ്പ്രയാര്‍ നാടകവിരുന്നില്‍ രാമു കാര്യാട്ട്, കഴിമ്പ്രം വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കവെയാണ് സലിം കുമാര്‍ ഇക്കാര്യം പറഞ്ഞത്.

സ്വന്തം ലേഖകന്‍

Share news
error: Content is protected !!
Scroll to Top