Section

malabari-logo-mobile

ലുലുമാളിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ഒന്നരവയസ്സുകാരി മരിച്ചു

HIGHLIGHTS : കൊച്ചി :ഇടപ്പള്ളിയിലുള്ള ലൂലു ഹൈപ്പര്‍ മാര്‍ക്കററിലെ എസ്‌കലേറ്ററില്‍

lulu final copyകൊച്ചി :ഇടപ്പള്ളിയിലുള്ള ലൂലു ഹൈപ്പര്‍ മാര്‍ക്കററിലെ എസ്‌കലേറ്ററില്‍ സഞ്ചരിക്കുകയായിരുന്ന ഉമ്മയുടെ കയ്യില്‍ നിന്ന് വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. വളാഞ്ചേരി ഇരുമ്പിളിയം കട്ടച്ചിറയില്‍ മുസ്തഫയുടെയും റാബിയയുടെയും മകള്‍ ഫാത്തിമ സയയാണ് മരിച്ചത്. ഞായറാഴ്ച പകല്‍ ഒരുമണിയോടെയാണ് സംഭവം നടന്നത്.

മാളിന്റെ രണ്ടാം നിലയിലേക്ക് എസ്‌കലേറ്ററില്‍ പോകയവെയാണ് അപകടമുണ്ടായത് അപകടം നടന്നയുടനെ തന്നെ തൊട്ടടുത്ത കുഞ്ഞിനെ അമൃത ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
രാത്രിയോടെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ച മൃതദേഹം വെണ്ടാലൂര്‍ ജുമാമസ്ജിദിന്റെ കബറിസ്ഥാനില്‍ കബറടക്കി.

sameeksha-malabarinews

മുസ്തഫയും കുടുംബവും ഞായറാഴ്ച രാവിലെയാണ് ലുലുമാള്‍ കാണാന്‍ എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ഇവരോടൊപ്പം മുസ്തഫയുടെ സഹോദരങ്ങളായ ഷംസുദ്ദീന്റെയു ഷാഹൂല്‍ ഹമീദിന്റെയും കുടുംബങ്ങളുമുണ്ടായിരുന്നു. മുസ്തഫയും ഷാഹുല്‍ ഹമീദും വിദേശത്ത് നിന്ന് ലീവിന് വന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!