Section

malabari-logo-mobile

ബി.എം കുട്ടി അന്തരിച്ചു

HIGHLIGHTS : കാറാച്ചി: പാകിസ്താനിലെ മലയളി രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി.എം കുട്ടി എന...

കാറാച്ചി: പാകിസ്താനിലെ മലയളി രാഷ്ട്രീയ നേതാവും മനുഷ്യാകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മുഹ്യുദ്ധീന്‍ കുട്ടി (90) അന്തരിച്ചു.

ഞായറാഴ്ച രാവിലെ കറാച്ചിയില്‍ വെച്ചാണ് അന്ത്യം.
നാട്ടില്‍ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ്‌നേതാക്കളുമായി അടുപ്പം പുലര്‍ത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു.

sameeksha-malabarinews

ജി.ബി. ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാകിസ്താന്‍ പീസ് കോയലിഷന്‍(പി.പി.എല്‍) സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമാണ്. പാകിസ്താന്‍ മെഡിക്കല്‍ അസോസിയേഷന്‍ . ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തി ആദരിച്ചിട്ടിട്ടുണ്ട്. ‘സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍ – എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!