വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചയാള്‍ കോടതിയില്‍ കീഴടങ്ങി

താനൂര്‍: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ കോടതിയില്‍ കീഴടങ്ങി. താനാളൂര്‍ പരേങ്ങത്ത് സ്വദേശി വരിക്കോട്ടില്‍ മുഹമ്മദ്കുട്ടി(50)യാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്.

ഇയാള്‍ വൈകീട്ട് പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയത്. വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാള്‍ നാടുവിടുകയായിരുന്നു.

പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതോടെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top