Section

malabari-logo-mobile

കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന സംഘം പിടിയില്‍

HIGHLIGHTS : കൊണ്ടോട്ടി: കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. വയനാട് മീനങ്ങാടി കരണി പടിക്കല്‍ അസ്‌കറലി...

കൊണ്ടോട്ടി: കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന ക്വട്ടേഷന്‍ സംഘം പിടിയില്‍. വയനാട് മീനങ്ങാടി കരണി പടിക്കല്‍ അസ്‌കറലി(24), മീനങ്ങാടി പുള്ളാര്‍ കുടയില്‍ പ്രവീണ്‍(24),മീനങ്ങാടി കരണി തെക്കേയില്‍ ഹര്‍ഷാല്‍(25) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറ്‌സ്റ്റ് ചെയ്തത്. പ്രതികള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞമാസം നാലാം തിയ്യതിയാണ് സംഭവം നടക്കുന്നത്.ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ച്ച ചെയ്യുകയും രാമനാട്ടുകര അറപ്പുഴ പാലത്തില്‍ ഇറക്കിവിടുകയുമായിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണമാഫിയക്ക് വേണ്ടി സ്വര്‍ണം കടത്താന്‍ കാരിയറായി പോയിരുന്ന പരാതിക്കാരന്‍ സ്വര്‍ണവുമായി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ സമയത്താണ് തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘം ഇയാളെ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കഴിഞ്ഞ ശേഷം കൊടുവള്ളിയിലെ മാഫിയ സംഘം ഇയാളെ തമിഴ് നാട്ടിലും കര്‍ണാടകയിലെയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയത്.

sameeksha-malabarinews

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊണ്ടോട്ടി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മാനാട്ട്, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, എ എസ് ഐ ശ്രീരാമന്‍, രാജേഷ്, മുഹമ്മദ് ജലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!