
പ്രളയത്തില തകര്‍ന്ന റോഡുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം. കടലുണ്ടിപ്പുഴ, തോടുകള്‍ എന്നിവയുടെ സൈഡില്‍ ഭിത്തികള്‍ സ്ഥാപിക്കണം. റിവര്‍ മാനേജ് മെന്റ് ഫണ്ട് ഉപയോഗിച്ച് പ്രത്യേക പഠനം നടത്തി ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഭാഗികമായി തകര്‍ന്ന വീടുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നന്നാക്കി നല്‍കണം. ബാക്കികയം റഗുലേറ്ററിന്റെ ഉയരം കൂട്ടാനുള്ള സംവിധാനം ഒരുക്കണം. സര്‍ക്കാരിന്റെ അടിയന്തര ധനസഹായമായ 10,000 രൂപ ഓഗസ്റ്റ് 31നകം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അടിയന്തരധനസഹായം നല്‍കുന്നതിനായി നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ജില്ലാകലക്ടര്‍ ജാഫര്‍ മലിക് യോഗത്തില്‍ അറിയിച്ചു.
ക്യാമ്പില്‍ താമസിച്ചവരുടെയും ബന്ധുവീടുകളില്‍ താമസിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകളും പാലങ്ങളും റിപ്പയര്‍ ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായി അതത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. കാര്‍ഷികരംഗത്ത് 4.75 കോടിയുടെ നാശനഷ്ടമാണ് വിലയിരുത്തുന്നത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി അതത് കൃഷി ഭവന്‍ മുഖേന കര്‍ഷക അദാലത്ത് സംഘടിപ്പിക്കും.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ അരുണ്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍,വില്ലേജ് ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




