Section

malabari-logo-mobile

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക...

ബി.എഡ്. പ്രവേശനം അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 695001 എന്ന വിലാസത്തില്‍ അയക്കണം. വിഭിന്നശേഷി, കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ്, ഡിഫന്‍സ്, ടീച്ചേഴ്‌സ്, ഭാഷാ ന്യൂനപക്ഷം എന്നീ വിഭാഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടാകില്ല. ഈ വിഭാഗക്കാരുടെ റാങ്ക്‌ലിസ്റ്റ് കോളേജുകളിലേക്ക് നല്‍കുകയും അതത് കോളേജുകള്‍ പ്രവേശനം നല്‍കുകയും ചെയ്യും. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമേ കോളേജിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. മറ്റ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017

sameeksha-malabarinews

സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനം

2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.സി.,എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ഫോണ്‍ – 0494 2407016, 017

ഇന്റഗ്രേറ്റഡ് പി.ജി. അപേക്ഷ തിരുത്താം

കാലിക്കറ്റ് സര്‍വകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം ഫൈനല്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ 17 വരെ അവസരം. രജിസ്റ്റര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ഒഴികെ എല്ലാം ലോഗിന്‍ ചെയ്ത് തിരുത്താം. തിരുത്തല്‍ വരുത്തി അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്തതിനു ശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.

പുതിയ രീതിയില്‍ ചോദ്യക്കടലാസ് ഒരുക്കാന്‍ ശില്പശാല

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുന്ന ഔട്ട് കം ബേസ്ഡ് എജ്യുക്കേഷന്‍ (ഒ.ബി.ഇ.) പാഠ്യപദ്ധതിയുടെ ചോദ്യക്കടലാസ് തയ്യാറാക്കുന്നതിന് അധ്യാപകര്‍ക്കായി ശില്പശാല തുടങ്ങി. വിദ്യാര്‍ഥി കേന്ദ്രീകൃതവും അവരുടെ മികച്ച പ്രകടനത്തിന് സാധ്യത നല്‍കുന്നതുമാണ് ഒ.ബി.ഇ. സര്‍വകലാശാലാ ആഭ്യന്തരഗുണനിലവാര സമിതിയും എജ്യുക്കേഷന്‍ വിഭാഗവും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്. 24 വരെ  നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. എ. ഹമീദ് എന്നിവര്‍ സംസാരിച്ചു. ഡോ. എ.ഐ. യഹിയ ആമുഖ വിഷയം അവതരിപ്പിച്ചു.

സിണ്ടിക്കേറ്റ് മീറ്റിംഗ്

കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് മീറ്റിംഗ് 22-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസില്‍ നടക്കും.

എന്‍.എസ്.എസ്. ഗ്രേസ്മാര്‍ക്ക് അപേക്ഷ

നാലാം സെമസ്റ്റര്‍ ബി.എസ്.സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയില്‍ എന്‍.എസ്.എസ്. ഗ്രേസ്മാര്‍ക്കിന് അര്‍ഹതയുള്ളവര്‍ 15-ന് മുമ്പായി പരീക്ഷാഭവന്‍ ബി.എസ് സി. വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ആറാം സെമസ്റ്റര്‍ ബി.എസ് സി. അക്വാ കള്‍ച്ചര്‍, ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയന്‍സ് ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അവസാനവര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 22 വരെ അപേക്ഷിക്കാം.

അവസാനവര്‍ഷ എം.എ. സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. 1

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. 2016 മുതല്‍ 2018 വരെ പ്രവേശനം നാലാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ ഏപ്രില്‍ 2021 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 2015 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 23-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2019 റഗുലര്‍ പരീക്ഷ 20-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

2019 സ്‌കീം, 2019 പ്രവേശനം നാലാം സെമസ്റ്റര്‍ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 പരീക്ഷക്ക് പിഴ കൂടാതെ 17 വരെയും 170 രൂപ പിഴയോടെ 20 വരെയും ഫീസടച്ച് 22 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയം

നാലാം സെമസ്റ്റര്‍ ബി.എസ് സി. മൈക്രോബയോളജി ഏപ്രില്‍ 2020 പരീക്ഷയുടെ  പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെയും ആറാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!