HIGHLIGHTS : Yathra Ayyappamudi
ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. പഴയകാലത്തുനിന്നും വ്യത്യസ്തമായി ഇപ്പോള്‍ നമ്മുടെ തൊട്ടടുത്തുതന്നെയുള്ള മനോഹരമായ ഇടങ്ങള്‍ കണ്ടെത്തുക എന്നതും ഒരു ത്രില്‍ ആണ്. ഇത്തരത്തില്‍ ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം.
എറണാകുളം ജില്ലയിലെ കോതമംഗലത്തു നിന്നും പത്ത് കിലോമീറ്റര്‍ അകലെയായി മഞ്ഞും തണുപ്പും ഏറെ ഇഷ്ടപെടുന്നവര്‍ക്ക് പോകാന്‍ പറ്റിയൊരിടമാണ് അയ്യപ്പന്‍ മുടി. മലമുകളിലൊരു അയ്യപ്പ ക്ഷേത്രവും മറ്റനവധി കാഴ്ചകളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇത് അഞ്ചുമണിക്ക് ശേഷമാണെങ്കില്‍ അതിമനോഹരം.


700 ഏക്കര്‍ വിസ്തൃതിയിലും,700 അടി ഉയരത്തിലും ഒറ്റപാറയായി നില്‍ക്കുന്ന ഒരിടമാണ് അയ്യപ്പന്‍മുടി. അയ്യപ്പസ്വാമി പുലിവേട്ടയ്ക്ക് ഇറങ്ങിയപ്പോള്‍ കീരംപാറയ്ക്കടുത്തുള്ള നാടുകാണി മലയിലെത്തി വിശ്രമിച്ചുവെന്നാണ് വിശ്വാസം. ആ ഇടമാണ് അയ്യപ്പന്‍മുടി എന്ന് വിശ്വസിക്കപ്പെടുന്നു.
നിങ്ങള്‍ കോതമംഗലത്ത് നിന്ന് ബസില്‍ നാടുകാണി മലയുടെ താഴെ വരെ എത്താന്‍ സാധിക്കും. ശേഷം രണ്ട് കിലോമീറ്ററുകള്‍ നടന്നാലെ അയ്യപ്പന്‍മുടിയിലേക്ക് എത്താന്‍ സാധിക്കൂ. അയ്യപ്പന്‍ മുടിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഏറ്റവും നല്ല സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്.