പരപ്പനങ്ങാടി :ചെട്ടിപ്പടിയിൽ നിരവധി വീടുകളിലും കടകളിലും മോഷ്ടാക്കൾ കയറി. .ഞായറാഴ്ച പുലർച്ചെ ഒരു മണിക്ക് ശേഷമാണു സംഭവം. .പുത്തൻതെരു കിഴക്കയിൽ സേതുമാധവൻ്റെ രണ്ടു നിലയുള്ള വീട്ടിലെ പിൻഭാഗത്തെ ഓട് അടർത്തി താഴെ നിലയിലുള്ള മുറിയിൽ കയറി ഓരോ പവൻ തൂക്കം വരുന്ന രണ്ടു സ്വർണ വളകൾ മോഷ്ടിച്ചു ,പിൻ വാതിൽ തുറന്നു മോഷ്ടാവ് അതുവഴി സ്ഥലം വിടുകയും ചെയ്തു .തൊട്ടടുത്ത രണ്ടു വീടുകളിലും മോഷണത്തിന് ശ്രമം നടത്തിയിണ്ടുണ്ട്. .മേത്തലപ്പറമ്പത് കുഞ്ഞിമരക്കാറിൻ്റെ ഉടമസ്ഥതയിലുള്ള പാരഡൈസ് കൂൾബാറിൽ നിന്നും ഷട്ടർ പൂട്ട് പൊളിച്ചു അകത്തു കടന്നു .സാധനം എടുക്കാൻ പണം നേരത്തെ കടയുടമ എടുത്തതിനാൽ മോഷ്ടാവിനു പണം കിട്ടിയില്ല .രാത്രി ഒരു മണി വരെ കട ഉണ്ടായിരുന്നു രാവിലെ 6 മണിക്ക് കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത് .കടയിലെ സിസി ടിവി ക്യാമറ എടുത്തുകൊണ്ടു പോയിട്ടുണ്ട് .
കീഴ്ച്ചിറ കാട്ടിക്കൊലൊത് പ്രദീപ്, ,ഹരിപുരം വിഷ്ണു ക്ഷേത്ര പരിസരത്തുള്ള പാലക്കത്തൊടി ചന്ദ്രിക, ,പുത്തൻ തെരുവിലെ പരേതനായ പുത്തൻവീട്ടിൽ രാജന്റെ ആൾ താമസമില്ലാത്ത വീട് എന്നിവിടങ്ങളിലും മോഷ്ടാവ് കയറിയിറങ്ങി .
പരപ്പനങ്ങാടി പോലീസ് വീടുകളിൽ എത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു .മലപ്പുറത്തു നിന്നും ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




