അയ്യന്‍കാളിയുടെ ജയന്തിദിനം ആഘോഷിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ് മഹാത്മാ അയ്യന്‍കാളിയുടെ 157-ാം ജയന്തിദിനം ആഘോഷിച്ചു.

ഇതിന്റെ ഭാഗമായി വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിച്ചു.

പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍, സഹകരണം ടൂറിസംവകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.എല്‍.എമാരായ അഡ്വ. ബി സത്യന്‍, അഡ്വ. വി.കെ പ്രശാന്ത്, പട്ടികജാതി – പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ ഡോ.പി.പുഗഴേന്തി, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, കൗണ്‍സിലര്‍ പാളയം രാജന്‍, മറ്റ് രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു

 

 

Share news
error: Content is protected !!
Scroll to Top