മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കരോഗികള്‍ കൂടുന്നു; ഇന്ന് 298 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ ഇന്ന് 298 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 285 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 33 പേരാണ് ഉറവിടമറിയാതെ രോഗബാധിതരായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഒമ്പത് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 345 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇതുവരെ 5,672 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 45,408 പേര്‍

45,408 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. മറ്റ് ജില്ലക്കാരുള്‍പ്പെടെ 2,880 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,582 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 353 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,771 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 89,653 സാമ്പിളുകളില്‍ 2,173 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

ആലങ്കോട് – 5
ആലിപ്പറമ്പ് – 1
അങ്ങാടിപ്പുറം – 3
അരീക്കോട് – 1
ആതവനാട് – 2
ചേളാരി – 3
ചെറുകര – 1
ചോക്കാട് – 3
ചുങ്കത്തറ – 1
എടക്കര – 1
എടപ്പറ്റ – 1
എടപ്പാള്‍ – 1
എടവണ്ണ – 1
ഏലംകുളം – 3
എറണാകുളം – 1
ഇരിമ്പിളിയം – 1
കല്‍പ്പകഞ്ചേരി – 4
കാഞ്ഞൂര്‍ – 1
കണ്ണമംഗലം – 6
കരുളായി – 1
കീഴുപറമ്പ് – 1
കോഡൂര്‍ – 4
കൊണ്ടോട്ടി – 1
കോട്ടക്കല്‍ – 2
കുറ്റിപ്പുറം – 7
മലപ്പുറം – 8
മമ്പാട് – 2
മംഗലം – 3
മഞ്ചേരി – 57
മൂന്നിയൂര്‍ – 9
നിലമ്പൂര്‍ – 7
ഊരകം – 1
ഒതുക്കുങ്ങല്‍ – 1
പാലക്കാട് – 4
പള്ളിക്കല്‍ -1
പാണ്ടിക്കാട് – 2
പരപ്പനങ്ങാടി – 6
പെരിന്തല്‍മണ്ണ – 9
പൊന്നാനി – 1
പൂക്കോട്ടൂര്‍ – 3
പോത്തുകല്‍ – 1
പുല്‍പ്പറ്റ – 1
പുറത്തൂര്‍ – 1
പുഴക്കാട്ടിരി – 2
രണ്ടത്താണി – 1
തലക്കാട് – 3
താനാളൂര്‍ – 1
താനൂര്‍ – 4
തവനൂര്‍ – 2
താഴെക്കോട് – 5
തിരുവാലി – 6
തിരുവള്ളൂര്‍ – 1
തൃക്കലങ്ങോട് – 6
തുവൂര്‍ – 1
തിരൂര്‍ – 3
വളാഞ്ചേരി – 4
വള്ളിക്കുന്ന് – 13
വട്ടംകുളം – 3
വാഴയൂര്‍ – 4
വെളിമുക്ക് – 1
വേങ്ങര – 1
വെട്ടത്തൂര്‍ – 1
വെട്ടം – 7
വണ്ടൂര്‍ – 10

ഉറവിടം അറിയാത്തവര്‍

ആലങ്കോട് – 1
എ.ആര്‍ നഗര്‍ – 1
ചാലിയാര്‍ – 1
കരുളായി – 1
കൊണ്ടോട്ടി – 1
മലപ്പുറം – 1
മമ്പാട് – 1
മൂന്നിയൂര്‍ – 1
ഒഴൂര്‍ – 1
പള്ളിക്കല്‍ – 1
പറപ്പൂര്‍ – 1
പെരിന്തല്‍മണ്ണ – 1
പൊന്നാനി – 3
പൂക്കോട്ടൂര്‍ – 1
രണ്ടത്താണി – 1
താനൂര്‍ – 2
തിരൂരങ്ങാടി – 2
തിരുവാലി – 2
വള്ളിക്കുന്ന് – 2
വണ്ടൂര്‍ – 2

ആരോഗ്യപ്രവര്‍ത്തകര്‍

ഊരകം – 1
പെരിന്തല്‍മണ്ണ – 2
പുലാമന്തോള്‍ – 1
മലപ്പുറം – 2

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചുങ്കത്തറ – 1
വെന്നിയൂര്‍ – 1
പുഴക്കാട്ടിരി – 1
എടവണ്ണ – 1

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

മഞ്ചേരി – 1
വണ്ടൂര്‍ – 1
താനാളൂര്‍ – 1
പള്ളിക്കല്‍ – 1
തിരുവാലി – 1
കാളികാവ് – 1
തൃക്കലങ്ങോട് – 1
എ.ആര്‍ നഗര്‍ – 1
കരുവാരക്കുണ്ട് – 1

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
error: Content is protected !!
Scroll to Top