Section

malabari-logo-mobile

ഡി.എല്‍.എഡ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : DLED Admission: Application invited

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലനകേന്ദ്രങ്ങളിലേക്ക് 2020-22 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍എഡ്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അപേക്ഷകള്‍ പൂരിപ്പിച്ച് സ്‌കാന്‍ ചെയ്ത് ഇമെയില്‍ മുഖേനയും തപാല്‍ മാര്‍ഗ്ഗവും നേരിട്ടും വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കാം. ഇമെയില്‍ ആയി അപേക്ഷിക്കുന്നവര്‍ പ്രവേശന സമയത്ത് അസ്സല്‍ അപേക്ഷ ഹാജരാക്കണം. സെപ്റ്റംബര്‍ 18 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കണം. വിജ്ഞാപനത്തിന്റെയും ഫോറത്തിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!