Section

malabari-logo-mobile

കോട്ടക്കലില്‍ ആയുര്‍വേദ ഡോക്ടറുടെ വീട്ടിലെ കവര്‍ച്ച: ദമ്പതികളും കൂട്ടാളിയും പിടിയില്‍

HIGHLIGHTS : കോട്ടക്കല്‍: നഗരത്തിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണ്ണവും 30, 000രൂപയും കവര്‍ന്ന കേസില്‍ ദമ്പതികളടക്കം മൂന്നു പേര്‍ പിടിയില...

കോട്ടക്കല്‍: നഗരത്തിലെ ആയുര്‍വേദ ഡോക്ടറുടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണ്ണവും 30, 000രൂപയും കവര്‍ന്ന കേസില്‍ ദമ്പതികളടക്കം മൂന്നു പേര്‍ പിടിയില്‍. അന്തര്‍ സംസ്ഥാന മോഷ്ടാവായ മഞ്ജുനാഥ് (39), ഇയാളുടെ ഭാര്യ പാഞ്ചാലി (33), മഞ്ജുനാഥിന്റെ കൂട്ടാളി അറമുഖന്‍ എന്ന കുഞ്ഞന്‍ (24) എന്നിവരാണ് പോലീസ് പിടിയിലായത്.

സംഘത്തില്‍ നിന്ന് 17 പവന്‍ സ്വര്‍ണ്ണവും 1.60ലക്ഷം രൂപയും കണ്ടെടുത്തു. മഞ്ജുനാഥ് വളാഞ്ചേരി പൈങ്കണ്ണൂരിലും അറമുഖന്‍ എടയൂരിലും വാടക ക്വാര്‍ട്ടേഴ് സുകളില്‍ താമസിച്ചുവരികയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണം വിറ്റ് മഞ്ജുനാഥ് വാങ്ങിയ മിനി ലോറി, സ്‌കൂട്ടര്‍ എന്നിവയും പൊലീസ് കണ്ടെടുത്തു.

sameeksha-malabarinews

മഞ്ജുനാഥിനെതിരെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ചാ കേസുകളുണ്ട്. അടഞ്ഞ് കിടക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷം രാത്രിയെത്തി കവര്‍ച്ച നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു ഡോക്ടറുടെ വീട്ടിലെ മോഷണം. മോഷണസ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചതിനാണ് പാഞ്ചാലിയെ അറസ്റ്റ് ചെയ്തത്.

തിരൂര്‍ ഡിവൈ.എസ്.പി സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോട്ടക്കല്‍ എസ്.എച്ച്.ഒ വൈ യൂസഫ്, എസ്.ഐ റിയാസ് ചാക്കീരി, സ്പെഷല്‍ സ്‌ക്വാഡ് എ.എസ്.ഐ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ്, ജയപ്രകാശ്, കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ അഡിഷനല്‍ എസ്.ഐ ഷാജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുജിത്, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!