Section

malabari-logo-mobile

ആയിഷ മാലിക്ക്: പാകിസ്ഥാന്‍ സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി

HIGHLIGHTS : Ayesha Malik is the first woman judge in the Supreme Court of Pakistan

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയില്‍ വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിഷ മാലിക്കിനെയാണ് സുപ്രീം കോടതി ജഡ്ജിയായി ജുഡീഷ്യല്‍ കമ്മീഷന്‍ നിയമിച്ചത്.

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദ ധാരിയായ ജസ്റ്റിസ് ആയിഷ മാലിക് 2012ലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. ലാഹോര്‍ ഹൈക്കോടതിയിലെ ഏക വനിതാ ജഡ്ജിയും ഇവരായിരുന്നു.

sameeksha-malabarinews

സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വെളിപ്പെടുത്തല്‍, കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കല്‍ തുടങ്ങി നിരവധി സുപ്രധാന ഭരണഘടനാ വിഷയങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!