Section

malabari-logo-mobile

പൊഴിയരുത് ഇനിയൊരു ജീവനുമിവിടെ…., റോഡ് സുരക്ഷാ സന്ദേശവുമായി ബോധവല്‍ക്കരണം ആരംഭിച്ചു

HIGHLIGHTS : Awareness started with road safety message

തിരൂരങ്ങാടി: റോഡ് സുരക്ഷാ സന്ദേശവുമായി തിരൂരങ്ങാടി പ്രസ് ക്ലബ്ബും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രദര്‍ശനം ആരംഭിച്ചു. ലഹരി വിരുദ്ധ സന്ദേശം, ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവയുടെ ആവശ്യകത, വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ വാഹന യാത്ര, റോഡ് സിഗ്നല്‍, പൊതുജനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷിതമായ യാത്രയെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ബോര്‍ഡ് രൂപത്തില്‍ തയ്യാറാക്കി 100 കണക്കിന് സന്ദേശങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുള്ളത്.

ആദ്യഘട്ടത്തില്‍ ചെമ്മാട്, പരപ്പനങ്ങാടി, കോട്ടക്കല്‍, വേങ്ങര ബസ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനം ഒരുക്കുന്നത്. താലൂക്കിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ബോധവല്‍ക്കറണ പ്രദര്‍ശനം നടത്തും. ചെമ്മാട് ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ച പ്രദര്‍ശനം തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ എം.പി സുബൈര്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

തിരൂരങ്ങാടി താലൂക്കിലെ മുഴുവന്‍ കുടുംബങ്ങളിലും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശനം നടക്കുന്നത്. ചോരക്കളമാകുന്ന നിരത്തുകളില്‍ നിന്നും അപകടരഹിതമായ പുതുവര്‍ഷത്തിനു വേണ്ടിയാണ് ഇന്നലെ മുതല്‍ തന്നെ പ്രദര്‍ശനം ആരംഭിച്ചതെന്ന് ഉദ്ഘാടനം ചെയ്ത എം.പി സുബൈര്‍ പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായ ചടങ്ങില്‍ എ.എം.വി.ഐമാരായ ടി മുസ്തജാബ്, എസ്.ജി. ജെസി, മങ്ങാട്ട് ഷൗക്കത്തലി, പ്രസ് ക്ലബ്ബ് അംഗങ്ങളായ എം.ടി മുന്‍സൂറലി, മുസ്തഫ ചെറുമുക്ക്, കെ.എം ഗഫൂര്‍, ബാപ്പു തങ്ങള്‍, മാപ്സ് റഹീം പൂക്കത്ത്, യാസ്‌ക് ക്ലബ്ബ് ഭാരവാഹികളായ ചെറ്റാലി നിഷാമു, കെ അലി, എന്‍.പി അബ്ദുല്‍ ഹയ്യ് എന്നിവര്‍പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!