കൊടിയത്തൂരില്‍ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയുയര്‍ത്തിയും പൊതു ഇടം എന്റേതും കൂടെയാണെന്ന ആശയമുയര്‍ത്തിയുമാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ
നിര്‍ദ്ദേശപ്രകാരം ഐ.സി.ഡി.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ രാത്രി നടത്തത്തില്‍ പങ്കാളികളായി. കാരാളി പറമ്പില്‍ നിന്നാരംഭിച്ച നടത്തം പന്നിക്കോട് അങ്ങാടിയില്‍ സമാപിച്ചു.
ഗ്രാമപഞ്ചായത്ത് വനിതാ അംഗങ്ങള്‍, അംഗനവാടി ടീച്ചര്‍മാര്‍,
കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവരെല്ലാം അണിചേര്‍ന്നു.
നടത്തത്തില്‍ പങ്കെടുത്തവര്‍ മെഴുകുതിരികത്തിച്ച് പ്രതിജ്ഞ ചൊല്ലി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ലിസ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ മറിയം കുട്ടിഹസ്സന്‍, എം ടി റിയാസ്, ബാബു പൊലുകുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.




