യുവകവി പുരസ്‌കാരം ശ്രീജിത്ത് അരിയല്ലൂരിന്

തൃശൂര്‍: ‘സഹൃദയവേദി’യുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള സംസ്ഥാനതല യുവകവിതാ പുരസ്‌ക്കാരം ശ്രീജിത്ത് അരിയല്ലൂരിന്റെ ‘പലകാല കവിതകള്‍’ എന്ന സമാഹാരത്തിന് ലഭിച്ചു.

മലപ്പുറം ജില്ലയിലെ അരിയല്ലൂര്‍ സ്വദേശിയായ ശ്രീജിത്ത് കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.

സൈക്കിള്‍ ചവിട്ടുന്ന പെണ്‍കുട്ടി, സെക്കന്റ്‌ഷോ, മാസാമാറിച്ചെടിയുടെ ഇലകള്‍, സമദ് ഏലപ്പ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത വണ്‍ ഹണ്ട്രഡ് പോയംസ് ഓഫ് ശ്രീജിത്ത് അരിയല്ലൂര്‍ എന്നിവയാണ് അദേഹത്തിന്റെ മറ്റു രചനകള്‍.

പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌ക്കാരം അടുത്തമാസം തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ അദേഹത്തിന് സമ്മാനിക്കും.

 

Related Articles