Section

malabari-logo-mobile

മികച്ച ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു

HIGHLIGHTS : Award for Best Little Kites Units Announced

സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍കൈറ്റ്‌സ് യൂണിറ്റുകള്‍ക്കുള്ള 2023 – 24ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലതലത്തില്‍ ഒന്നാം സ്ഥാനത്തിന് .പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര സ്‌കൂളും രണ്ടാം സ്ഥാനത്തിന് എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി സ്‌കൂളും മൂന്നാംസ്ഥാനത്തിന് എന്‍.എച്ച്.എസ്.എസ് എരുമമുണ്ട സ്‌കൂളും അര്‍ഹത നേടി. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്‌കൂളുകള്‍ക്ക് യഥാക്രമം 30,000/-, 25,000/-, 15,000/രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. ജൂലൈ ആറിന് നിയമസഭാ മന്ദിരത്തിനുള്ളിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 188 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്. യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങളും സാമൂഹ്യ ഇടപെടലും, പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേഴ്‌സ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുള്‍പ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനര്‍രായവരെ കണ്ടെത്തിയിട്ടുള്ളത്.

ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബര്‍ സുരക്ഷാ മേഖലകള്‍ക്കുപുറമെ മൊബൈല്‍ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ- കൊമേഴ്‌സ്, ഇ- ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകള്‍ അടങ്ങുന്ന ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഹയര്‍സെക്കന്ററി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്’

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!