Section

malabari-logo-mobile

ഓട്ടോയില്‍ വച്ച് മറന്നുപോയ പണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചുകൊടുത്ത് മാതൃകയായി ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയും

HIGHLIGHTS : കോഴിച്ചെന : ഓട്ടോയില്‍ വച്ച് മറന്നുപോയ പതിനായിരം രൂപയടങ്ങിയ വീട്ടമ്മയുടെ ബാഗ് കണ്ടെടുത്ത് തിരിച്ചേല്‍പിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ ...

കോഴിച്ചെന : ഓട്ടോയില്‍ വച്ച് മറന്നുപോയ പതിനായിരം രൂപയടങ്ങിയ വീട്ടമ്മയുടെ ബാഗ് കണ്ടെടുത്ത് തിരിച്ചേല്‍പിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോ തൊഴിലാളി യൂണിയന്‍ സെക്രട്ടറിയും മാതൃകയായി. ബുധനാഴ്ച വൈകുന്നേരം 4.30നാണ് കോഴിച്ചെനയിലുള്ള ഓട്ടോറിക്ഷയില്‍ വച്ച് പതിനായിരം രൂപയടങ്ങിയ ബാഗ് വീട്ടമ്മ മറന്നുവെച്ചത്. തുടര്‍ന്ന് തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പരാതി ലഭിച്ചയുടന്‍ പിആര്‍ഒ ആയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. അനില്‍ക്കുമാര്‍ വിവിധ ഓട്ടോസ്റ്റാന്റുകളില്‍ ബന്ധപ്പെടുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ സിസിടിവി ദൃശ്യത്തില്‍ നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ ഓട്ടോയുടെ ഫോട്ടോ ചെമ്മാട് ഓട്ടോ തൊഴിലാളി CITU യൂണിയനില്‍പെട്ട സെക്രട്ടറി അബ്ദുറഹ്‌മാന്‍ മണക്കടവന് അയച്ചുകൊടുക്കും അവര്‍ വിവിധ ഗ്രൂപ്പുകലില്‍ ഷെയര്‍ ചെയ്തതിലൂടെ അര മണിക്കറിനകം ഓട്ടോ തിരിച്ചറിയുകയും ചെയ്തു . അന്വേഷിച്ച് കണ്ടെത്തിയ ഉടനെ ഡ്രൈവറെ വിളിച്ച് കാര്യം അറിയിച്ചു. ഓട്ടോയുടെ പിറകില്‍ ബാഗ് വെച്ചിരുന്നതിനാല്‍ ഡ്രൈവറും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല.

sameeksha-malabarinews

എല്ലാവരുടെയും സമയോചിതമായ ഇടപെടലിലൂടെ ഓട്ടോ ഡ്രൈവറായ റസാഖ് വലിയ പീടിയേക്കല്‍, അബ്ദുറഹ്‌മാന്‍ മണക്കടവനുമൊന്നിച്ച് ബാഗുമായി സ്റ്റേഷനിലെത്തി ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറിന്റെ മുന്‍പില്‍ വച്ച് വീട്ടമ്മയ്ക്ക് ബാഗ് കൈമാറി. ഡ്രൈവറുടെയും അബ്ദുറഹ്‌മാന്റെയും മാതൃകാപരമായ നടപടി ഇരുവരെയും അഭിനന്ദനത്തിനര്‍ഹരാക്കി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!