ഓട്ടോ മറിഞ്ഞ് ഏഴുവയസുകാരന്‍ മരിച്ചു

താനൂർ:വെള്ളിയാമ്പുറം മോര്യ കുന്നിൽ ഓട്ടോ മറിഞ്ഞ് ഓമച്ചപ്പുഴ വരിക്കോട്ടിൽ ജാഫറിന്റെ മകൻ റിസ് വാൻ (7) മരിച്ചു.
കുടുംബത്തോടൊപ്പം വിവാഹ സത്കാരം കഴിഞ്ഞ് മടങ്ങുന്ന വഴിയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മാതാവ് സഫിയ സഹോദരിമാരായ
ജുസൈറ, തഫ്സീറ ഓട്ടോ ഡ്രൈവർ തച്ചറോടത്ത് ബഷീർ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മണലിപ്പുഴ അൽ ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് റിസ് വാൻ. ഓട്ടോ മറിഞ്ഞ ഉടനെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും റിസ് വാനെ രക്ഷിക്കാനായില്ല.

Share news
error: Content is protected !!
Scroll to Top