ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

autoതിരൂരങ്ങാടി : ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു.  ഓട്ടോ ഡ്രൈവര്‍ പരപ്പനങ്ങാടി കരിങ്കല്ലത്താണി പള്ളിപ്പുറത്ത് ഹംസയുടെ മകന്‍ അബ്ദുള്‍ റഷീദ് (28) നാണ് പരിക്കേറ്റത്.  ഇന്നലെ വൈകീട്ട് 6.45 ഓടെ കൊടിഞ്ഞി വെഞ്ചാലി കുണ്ടൂര്‍ തോട്ടിലേക്കാണ് ഓട്ടോ മറിഞ്ഞത്. കരിങ്കല്ലത്താണിയില്‍ നിന്നും വെന്നിയൂരിലേക്ക് യാത്രക്കാരുമായി പോകുമ്പോഴായിരുന്നു ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് തല കീഴായി മറിഞ്ഞത്.  യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ അബ്ദുള്‍ റഷീദിനെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top