തിരൂരില്‍ വീണ്ടും കഞ്ചാവ് വേട്ട; തമിഴ്‌നാട് സ്വദേശി പിടിയില്‍

20140719_131046 copyതിരൂര്‍ : കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയെ എക്‌സൈസ് പിടികൂടി. തൂത്തുക്കുടി സ്വദേശി രാജു (31) ആണ് പിടിയിലായത്.  ഇന്ന് രാവിലെ കോട്ടക്കല്‍ പോളിടെക്ക്‌നിക്കിന് സമീപത്ത് നിന്നാണ് ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. വിദ്യാര്‍ത്ഥിനികള്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് കരുതുന്നത്.

ജില്ലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടു വരുന്ന ആളാണ് രാജുവെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ വടകര നര്‍കോട്ടിക്ക് കോടതിയില്‍ ഹാജരാക്കി.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദ് ടി, പ്രവന്റീവ് ഓഫീസര്‍ കെ. എസ് സുര്‍ജിത്ത്, സി ഇ ഒ മാരായ യൂസഫലി, രാഘേഷ്, മനോജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top