സ്‌കൂളുകളില്‍ സംസ്‌കൃതവാരം ആഘോഷിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ ജയലളിത

Jayalalitha ചെന്നൈ: സ്‌കൂളുകളില്‍ സംസ്‌കൃതവാരം ആഘോഷിക്കുവാനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത രംഗത്ത്. തമിഴ്‌നാട്ടില്‍ സംസ്‌കൃത വാരാഘോഷം അനുചിതമെന്ന് കാട്ടി ജയലളിത പ്രധാനമന്ത്രിക്ക് കത്തയച്ചു.

കത്തില്‍ സംസ്ഥാനത്തിന്റെ ഭാഷാപാരമ്പര്യം കണക്കിലെടുത്ത് ശ്രേഷ്ഠഭാഷാ വാരാഘോഷമാണ് ഉചിതമെന്നും ജയലളിത നിര്‍ദ്ദേശിക്കുന്നു.

ഓഗസ്റ്റ് 7 മുതല്‍ 13 വരെയാണ് സംസ്‌കൃത വാരാഘോഷത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top