HIGHLIGHTS : Attempted murder of young woman; husband sentenced to prison and fine

കോഴിക്കോട്: യുവതിയെ ജോലി സ്ഥലത്തെത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് 64 മാ സം തടവും 22,000 രൂപ പിഴയും ശിക്ഷ. കൊയിലാണ്ടി ചേലിയ കുനിയില്‍ വീട്ടില്‍ രാജേഷിനെയാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജ് കെ വി കൃഷ്ണന്‍കുട്ടി ശിക്ഷിച്ചത്.

2019ലായിരുന്നു സംഭവം. യുവതി നടത്തുന്ന കൊയിലാണ്ടി നന്തി ബസാറിലെ റേഷന്‍കടയിലെത്തി തലയ്ക്കും കൈയ്ക്കും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസെടുത്ത കേസില്‍ എസ്‌ഐ പി ഉണ്ണികൃഷ്ണനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നേരിട്ടുള്ള ദൃക്സാക്ഷികള്‍ ഇല്ലെങ്കിലും സാഹചര്യതെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടത്തിയത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം കെ ബിജു റോഷന്‍ ഹാജരായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു