മദ്യപിക്കാന്‍ പണം നല്‍കിയില്ല അമ്മയുടെ ഇരുകൈയും മകന്‍ തല്ലിയൊടിച്ചു

HIGHLIGHTS : Son breaks both hands of mother for not paying for alcohol

cite

മദ്യപിക്കാന്‍ പണം നല്‍കാത്ത തിന്റെ വിരോധത്തില്‍ തേങ്ങ പൊതിക്കുന്ന ഇരുമ്പ് കമ്പികൊണ്ട് മകന്‍ അമ്മയുടെ ഇരുകൈയും തല്ലിയൊടിച്ചു. ഗുരുതര പരിക്കേറ്റ ചിറ്റൂര്‍ കന്നിമാരി സ്വദേശി കമലാക്ഷി (72)യെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകന്‍ ജയ പ്രകാശിനെ(48) മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അമ്മയെയും വീട്ടുകാരെയും വിരട്ടിയാണ് ജയപ്രകാശ് മദ്യപിക്കാന്‍ പണം കണ്ടെത്തിയിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മദ്യ പിക്കാന്‍ പെന്‍ഷന്‍ ലഭിച്ച തുക ചോദിച്ചപ്പോള്‍ കമലാക്ഷി നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് കമ്പികൊണ്ട് ആക്രമിച്ചത്. രണ്ട് കൈകള്‍ക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ കമലാക്ഷിയെ അയല്‍വാസികള്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!