വീട്ടിൽക്കയറി യുവാവിനെ കൊല്ലാൻ ശ്രമം: 4 പേർ പിടിയിൽ

കോഴിക്കോട്:മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽക്കയറി യുവാവിനെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ . കോഴിക്കോട് ആനക്കുളം സ്വദേശികളായ ആയില്യം വീട്ടിൽ അഭിഷേക് (19), കൂൽ നിവാസിൽ അർജുൻ രാജ് (19), പയ്യടിമീത്തൽ സ്വദേശി ആലി ങ്ങൽ വിട്ടിൽ ഷൈൻ (18), കുറ്റി യിൽ താഴം സ്വദേശി ചിറ്റാരം പറ മ്പിൽ വീട്ടിൽ അനന്തകൃഷ്ണൻ (19) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്.

20ന് രാത്രി നെല്ലിക്കോട് സ്വദേശി ജോർജും കുടുംബവും താമസി ക്കുന്ന കാച്ചിലാട്ട് അടമ്പാട്ട് മീ ത്തൽ എന്ന വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി പരാതിക്കാരനെ അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതിക്കാരനുമായുള്ള മുൻ വൈരമാണ് ആക്രമണത്തിന് കാ രണമെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Share news
error: Content is protected !!
Scroll to Top