പരപ്പനങ്ങാടിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി

പരപ്പനങ്ങാടി: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊടപ്പാളി മലയമ്പാട്ട് റോഡില്‍ വെച്ച് സംഭവം ഉണ്ടായത്. സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോവുകയായിരുന്ന ഇരുപത് വയസുള്ള യുവതിയെയാണ് സ്വീഫ്റ്റ് കാറിലെത്തിയവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നാണ് വിവരം.

കാറിലെത്തിയ സംഘം യുവതിയെ കാറിലേക്ക് വിലിച്ചുകയറ്റാന്‍ ശ്രമം നടത്തിയതായാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയതായും പോലീസ് അന്വേഷണം ആരംഭിച്ചതായുമാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top