ചര്‍മ്മത്തെപറ്റി ഒരുപാട് കോണ്‍ഷ്യസ് ആയിട്ടുള്ളവരാണ് ഇന്നെല്ലാവരും.എങ്കില്‍ ചര്‍മ്മസുരക്ഷയ്ക്കായി ഡെയിലി പിന്തുടരേണ്ട ചില ബെഡ്‌ടൈം ഹാബിറ്റ്‌സ് പരിചയപ്പെടാം.
– രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പും മറ്റ് അഴുക്കുകളും നീക്കം ചെയ്യാന്‍ മൃദുവായതും ജലാംശം നല്‍കുന്നതുമായ ക്ലെന്‍സര്‍ ഉപയോഗിച്ച് ദിനവും മുഖം വൃത്തിയാക്കുക.
– ക്ലെന്‍സര്‍, ടോണര്‍, സെറം, മോയ്‌സ്ചറൈസര്‍ എന്നിവ ഉള്‍പ്പെടുത്തികൊണ്ടുള്ളൊരു സ്ഥിരമായ ചര്‍മ്മസംരക്ഷണരീതി രാത്രിയില്‍ പിന്തുടരുക.
– ചര്‍മ്മസംരക്ഷണത്തില്‍പെട്ട ഒന്നുതന്നെയാണ് സ്‌ക്രീന്‍ സമയം കുറയ്ക്കുക എന്നത്. കാരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കത്തിനും ചര്‍മ്മത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും നിര്‍ണായകമായ ഹോര്‍മോണായ മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




