മാവോയിസ്റ്റ് ആണെന്ന് പറഞ്ഞു ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമം;തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍:മാവോയിസ്റ്റ് ആണെന്ന് പറഞ്ഞു ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി പണം തട്ടാന്‍ ശ്രമം നടത്തിയ ആള്‍ പിടിയില്‍. മലപ്പുറം തിരൂര്‍ ആതവനാട് വരിക്കോടന്‍ വീട്ടില്‍ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തല്‍മണ്ണയില്‍വച്ചാണ് ഇയാളെ പിടികൂടിയത്.

റഷീദ് സ്വന്തം ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നായി പന്ത്രണ്ടോളം സിം കാര്‍ഡുകളെടുക്കുകയും, പലരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top