മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തില്‍ കോടികളുടെ ഹെറോയിനുമായി വിദേശ വനിതപിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയ സ്വദേശി ബിശാലാ സാമോ എന്ന വനിതയില്‍ നിന്ന് ഏകദേശം 30 കോടി രൂപയുടെ 5 കിലോയോളം ഹെറോയിന്‍ ആണ് ഡിആര്‍ഐ സംഘം പിടികൂടിയത്.
പിടികൂടിയ ഹെറോയിന് ഒരു കിലോഗ്രാമിന് 7 കോടി രൂപ വരെ വിപണി വില കണക്കാക്കുന്നുണ്ടെന്നാണ് വിവരം.
ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയതായിരുന്നു ബിശാലാ സോമോ എന്ന യാത്രക്കാരി. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം രഹസ്യ വിവരത്തെത്തുടര്‍ന്ന് കരിപ്പൂരില്‍ എത്തി പരിശോധന നടത്തുക യായിരുന്നു. സംഭത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




