കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‌ നേരെ ആക്രമണം;ഒരാള്‍ അറസ്റ്റില്‍

കൊച്ചി :കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‌ നേരെ ആക്രമണം. ജസ്റ്റിസ് എസ് മണികുമാര്‍ നേരെയാണ് ആക്രമണമുണ്ടായത് ഇന്നലെ രാത്രി വിമാനത്താവളത്തില്‍നിന്ന് ഔദ്യോഗിക വാഹനത്തില്‍ വരുന്ന വഴി കൊച്ചി ഗോശ്രീ പാലത്തില്‍ വച്ചാണ് സംഭവം നടന്നത്.

ഇത് തമിഴ്‌നാട് അല്ലെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ജസ്റ്റിസിന് നേരെ ആക്രമം നടത്തിയത്.

ഉടുമ്പന്‍ചോല സ്വദേശി ടിജോ
എന്നയാളാണ് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം നടത്തിയത്.

മദ്യലഹരിയിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തു. 308 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറാണ് ഇയാള്‍ . ഇയാളുടെ ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top