Section

malabari-logo-mobile

വിവാദ കാര്‍ട്ടുണ്‍ പ്രസിദ്ധീകരിച്ച ജര്‍മ്മന്‍ പത്രത്തിന്റെ ഓഫീസിന്‌ നേരയും ആക്രമണം

HIGHLIGHTS : പാരീസിലെ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതിന്‌ ജര്‍മ്മനിയിലെ മോര്‍ഗണ്‍ പോസ്‌റ്റ്‌ പത്രത്തിന്റ...


downloadപാരീസിലെ ഷാര്‍ളി ഹെബ്ദോ പ്രസിദ്ധീകരിച്ച നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ചതിന്‌ ജര്‍മ്മനിയിലെ മോര്‍ഗണ്‍ പോസ്‌റ്റ്‌ പത്രത്തിന്റെ ഓഫീസിനു നേരേയും ആക്രമണം. പ്രാദേശികസമയം പുലര്‍ച്ചെ രണ്ടു മണിക്കാണ്‌ ആക്രമണമുണ്ടായത്‌
hamburger-morgenpost-2ജര്‍മ്മനിയിലെ ഹാംബര്‍ഗിലാണ്‌ ആക്രമണമുണ്ടായത്‌.കെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ്‌ തകര്‍ത്ത ശേഷം ആക്രമികള്‍ സ്‌ഫോടകവസ്ഥുക്കളും കെട്ടിടത്തിലേക്ക്‌ വലിച്ചെറിയുകയായരുന്നു. സ്‌ഫോടനത്തില്‍ നിരവധി ഫയലുകളും രേഖകളും കത്തിനശിച്ചു. ആളപായമെന്നുമുണ്ടായിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു. പൊട്ടിത്തെറിയില്‍ തീപിടുത്തമുണ്ടായെങ്ങിലും ഉടന്‍ തന്നെതീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

കഴിഞ്ഞയാഴ്‌ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്‌ ഫ്രാന്‍സിലെ ഷാര്‍ളി ഹെബ്ദോയുടെ ഓഫീസിന്‌ നേരെ നടന്ന ഭീകരാക്രമണത്തിന്‍ പത്രാധിപരടക്കം 12 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഇസ്ലാമിക മതതീവ്രവാദികളായിരുന്നു ഈ ആക്രമണത്തിന്‌ പിന്നില്‍. തുടര്‍ന്ന്‌ ഈ ഭീകരരെ പിടികൂടനുള്ള ശ്രമത്തനിടിയില്‍ അവര്‍ ബന്ദിയാക്കിയവരില്‍ നാലുപേരും കൊല്ലപ്പെട്ടിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!