പരപ്പനങ്ങാടി: മോ മോ ഇന്‍ ദുബായ് എന്ന ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആത്രേയ ബി ഇ എം എച്ച് എസ് എസ്സില്‍ ആദരിച്ചു. ബി.ഇ.എം.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്‍.
സ്‌ക്കൂളിലെ അധ്യാപകരും . പി.ടി.എ.യും . വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അനുമോദന ചടങ്ങ് നടത്തിയത്.
പി.ടി.എ.പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ബിന്ധ്യാമേരിജോണ്‍, അബ്ദുല്‍ നാസര്‍ മാഷ്, പ്രിയ ടീച്ചര്‍, റൊണാള്‍ഡ് വിന്‍സെന്റ് മാഷ്, എഡ്വിവിന്‍ മാഷ്,മദര്‍ പിടിഎ പ്രിസിഡന്റ് നിഷിലി , Dr:ബൈജു രാജ് എന്നിവര്‍ സംസാരിച്ചു.
പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയം തനിക്ക് നല്‍കിയ സ്വീകരണത്തിനും അനുമോദനത്തിനും ഒരു പാട് സന്തോഷമുള്ളതായും ആത്രേയ് പറഞ്ഞു. അശ്വനി ആത്രേയ് . പുത്തരിക്കല്‍ ഹൗസില്‍ Dr. ബൈജു രാജിന്റെയും ജിഷയുടെയും മകനാണ്.
സ്‌കൂള്‍ ഹെഡ് മിസ്ട്രസ് റെനറ്റ് ഷെറിന ശെല്‍വരാജ് സ്വാഗതവും. ശ്രീജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




