Section

malabari-logo-mobile

പരപ്പനങ്ങാടിയും തിരൂരും ഉൾപ്പെടെ സംസ്ഥാനത്തെ 34 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും

HIGHLIGHTS : 34 railway stations in the state, including Parappanangady and Tirur, will be upgraded

ന്യൂഡല്‍ഹി: അമൃത്ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരപ്പനങ്ങാടിയും തിരൂരും ഉൾപ്പെടെ കേരളത്തി 34 റെയില്‍വേ സ്റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കുമെന്ന് റെയില്‍മന്ത്രി അശ്വനി വൈറ്റ് ലോക്‌സഭയില്‍ പറഞ്ഞു.

രാജ്യത്ത് 1275 സ്റ്റേഷനുകളാണ് വികസിപ്പിക്കുക. 2022-23ല്‍ 2699.98 കോടി രൂപയാണ് ഷനുകളുടെ വികസനത്തിനായി അനുവദിച്ചത്.

sameeksha-malabarinews

കേരളത്തില്‍ ആലപ്പുഴ, അങ്ങാടിപ്പുറം, അങ്ക മാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കാസര്‍കോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം. പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍, തലശേരി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!