Section

malabari-logo-mobile

എടിഎം ഇടപാട് ;പിഴയിട്ടു പിഴിഞ്ഞ് ബാങ്കുകള്‍

HIGHLIGHTS : ATM transaction; Banks extorted by fine

പണമിടപാടുകള്‍ ഡിജിറ്റല്‍ ആയ കാലത്ത് പണം പിന്‍വലിക്കുന്നതിന് എടിഎമ്മിനെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാവരും.പണം ലഭിക്കാനുള്ള എളുപ്പവഴിയായ എടിഎം ഇടപാടുകള്‍ നടത്തുന്ന നമ്മള്‍ സ്വന്തം ബാങ്കിന്റെ എടിഎമ്മും അല്ലെങ്കില്‍ മറ്റ് ബാങ്ക് എടിഎമ്മുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവര്‍ക്ക് മുട്ടന്‍ പണിയാണ് ബാങ്കുകള്‍ കാത്തു വെച്ചിരിക്കുന്നത്. വ്യത്യസ്ത ബാങ്കുകള്‍ എടുക്കുമ്പോള്‍ നിശ്ചിത എണ്ണം സൗജന്യ എടിഎം ഇടപാടുകളാണ് അനുവദിച്ചിരിക്കുന്നത്. പണം പിന്‍വലിക്കുമ്പോഴും, ബാലന്‍സ് നോക്കിയാലും പിഴയിട്ട് പിഴിയാനാണ് ഇവരുടെ തീരുമാനം. 2022 ജൂണ്‍ മാസം മുതല്‍ സൗജന്യ ഇടപാട് പരിധി കടന്നാല്‍ ഓരോ ഇടപാടിനും 21 രൂപ ചാര്‍ജ് ആക്കാമെന്ന് റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എസ്ബിഐയില്‍ 25000 രൂപ വരെ മന്ത്രി ബാലന്‍സ് ഉള്ളവര്‍ക്ക് അഞ്ച് സൗജന്യ ഇടപാടുകളാണ് ഒരു മാസം. പരിധി കടന്നാല്‍ എസ് ബി ഐ എടി എം ഉപയോഗിച്ചാല്‍ 10 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു എടിഎം ആണെങ്കില്‍ 20 രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്.25000 രൂപ മുകളില്‍ മന്ത്ലി ബാലന്‍സ് ഉള്ളവര്‍ക്ക് ഇടപാടുകള്‍ക്ക് പരിധിയില്ല.

sameeksha-malabarinews

എച്ച്ഡിഎഫ്‌സി ബാങ്ക് സ്വന്തം എടിഎം ഉപയോഗിച്ച് 5 സൗജന്യ ഇടപാടും മറ്റു എടിഎം ഉപയോഗിച്ച് മൂന്ന് എടിഎം ഇടപാട് നടത്താം. പരിധി കടന്നാല്‍ 21 രൂപയാണ് പിഴ ഈടാക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!