സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ മീറ്റ് റെക്കോര്‍ഡുകള്‍ തിരുത്തി പരപ്പനങ്ങാടി സ്വദേശി റിട്ടയേര്‍ഡ് കായികാധ്യാപകനും കോഴിക്കോട് സീനിയര്‍ അഭിഭാഷകനും….

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വച്ച് നടന്ന രണ്ടാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവും, വെള്ളിയും നേടി അയല്‍ ജില്ലക്കാര്‍! കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി എച്ച് മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രണ്ടാമത് സംസ്ഥാന മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 55+ വിഭാഗത്തില്‍ മലപ്പുറം പരപ്പനങ്ങാടി അബ്ദുല്‍റഹമാന്‍.K ക്ക് മീറ്റ് റെക്കോര്‍ഡോടെ (9.52)മീറ്റര്‍ ചാടി ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ മെഡലും, സീനിയര്‍ കോഴിക്കോട് കാരണം സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എം . കെ.എ സലീം 9.50 meter ചാടി സില്‍വര്‍ മെഡലും, കാസര്‍ഗോഡ് ജില്ലയിലെ കുഞ്ഞികൃഷ്ണന്‍ 9.24മീറ്റര്‍ ചാടി വെള്ളി മെഡലും കരസ്ഥമാക്കി.

പുതിയ മീറ്റ് റെക്കോര്‍ഡ് രചിച്ച അബ്ദുറഹ്‌മാന്‍ പരപ്പനാട് ക്ലബ് താരമാണ്. പരപ്പനങ്ങാടി ചുടലപറമ്പ് മൈതാനത്തിലാണ് പരിശീലനം നടത്തുന്നത്. രണ്ടാം സ്ഥാനം ലഭിച്ച അഡ്വ. സലിം കോഴിക്കോട് ജില്ലാ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉം നിരവധി ദേശീയ,അന്തര്‍ ദേശീയ മാസ്റ്റേഴ്‌സ് മെഡലുകള്‍ നേടിയ താരവുമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് പരിശീലനം നടത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top