Section

malabari-logo-mobile

‘അതിരുകളില്ലാത്ത സത്കാരം’ – നിങ്ങള്‍ക്കും വീട്ടില്‍ ഒരു മുറിയൊരുക്കാം

HIGHLIGHTS : മലപ്പുറം: അതിഥികള്‍ക്കായി സ്വന്തം വീട്ടിലെ ഒരു മുറി ഒഴിഞ്ഞ് കൊടുത്ത് 'അതിരുകളില്ലാത്ത സത്കാരത്തി'ന് അവസരമൊരുക്കുന്നതിനൊപ്പം വരുമാനവും നേടാനുള്ള വഴി...

DTPC Logo Prakashanam  01മലപ്പുറം: അതിഥികള്‍ക്കായി സ്വന്തം വീട്ടിലെ ഒരു മുറി ഒഴിഞ്ഞ് കൊടുത്ത് ‘അതിരുകളില്ലാത്ത സത്കാരത്തി’ന് അവസരമൊരുക്കുന്നതിനൊപ്പം വരുമാനവും നേടാനുള്ള വഴിയൊരുക്കുകയാണ് ടൂറിസം വകുപ്പും ഡി.ടി.പി.സി.യും. ജില്ലയുടെ സംസ്‌കാരവും ഗ്രാമീണ പശ്ചാത്തലവും മുഖമുദ്രയാക്കി കൂടുതല്‍ വിനോദസഞ്ചാരികളെ ജില്ലയിലെത്തിക്കുന്നതിനുള്ള കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ് ഡി.ടി.പി.സി. ഇതോടൊന്നിച്ച് ‘ദൈവത്തിന്റെ സ്വന്തം നാട്, ജനങ്ങളുടെ സ്വന്തം ടൂറിസം’ എന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ മുദ്രാവാക്യം കൂടി യാഥാര്‍ത്ഥ്യമാക്കാനാണ്പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഹോം സ്റ്റേയില്‍ പങ്കാളികളാകുന്നവര്‍ക്ക് അവരവരുടെ സംസ്‌ക്കാരത്തിനനുസരിച്ചുള്ള അഥിതികളെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരമുണ്ടാകും. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, പൊന്നാനി പ്രദേശങ്ങളിലാണ് ഹോം സ്റ്റേയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ളതായി ഡി.ടി.പി.സി കണ്ടെത്തിയിരിക്കുന്നത്.
ഇതിനു പുറമെ താമസമില്ലാത്ത വീടുകള്‍ സര്‍വീസ് വില്ല വിഭാഗത്തിലും ഉപയോഗിക്കാം. ഇത്തരം വീടുകളില്‍ ഡി.ടി.പി.സി സേവനത്തിനുള്ള ആളുകളെ തയ്യാറാക്കി നല്‍കും. സ്വന്തം നിലയിലും ഇത്തരം സ്ഥലങ്ങളില്‍ ആളുകളെ നിയമിച്ച് വരുമാനമുണ്ടാക്കാം. ഹോം സ്റ്റേ- സര്‍വീസ് വില്ലകള്‍ക്ക് ടൂറിസം വകുപ്പ് രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത് കൂടാതെ മാര്‍ക്കറ്റിങിന് ആവശ്യമായ സംവിധാനം, പ്രചാരണം എന്നിവയും വകുപ്പ് നല്‍കും.
ഇതു കൂടാതെ ഫാമുകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയും ഡി.ടി.പി.സി ആരംഭിക്കുന്നുണ്ട്. ഫാമുകളോട് ചേര്‍ന്നുള്ള ഫാം ഹൗസുകള്‍ ഒരുക്കി കൃഷി പരിചയപ്പെടാനും താമസിക്കാനുമുള്ള അവസരമൊരുക്കുകയാണ് ഫാം ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. ഹോംസ്റ്റേ, സര്‍വ്വീസ് വില്ല, ഫാം ടൂറിസം സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയും.
ഈ മൂന്ന് വിഭാഗത്തിനും താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍, പരിശീലനം, മാര്‍ക്കറ്റിങ് എന്നിവ സംബന്ധിച്ച് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്നതിനുള്ള ക്യാംപ് ജനുവരിയില്‍ മലപ്പുറത്ത് നടക്കും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സെക്രട്ടറി, ഡി.ടി.പി.സി കുന്നുമ്മല്‍, മലപ്പുറം വിലാസത്തിലോ dtpcmalappuram@gmail.com ലോ 0483 2731504 നമ്പറിലോ ബന്ധപ്പെടണം. malappuramtourism.org ല്‍ കൂടുതല്‍ വിവരം ലഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!