വക്കം അബ്ദല്‍ഖാദറിന്റെ രക്തസാക്ഷിത്വം അന്വേഷണം ആവിശ്യപ്പെട്ട്‌ സിപിഎം

താനൂര്‍: സ്വതന്ത്രസമരപോരാളിയും സാമുഹ്യപരിഷ്‌കര്‍ത്താവുമായ വക്കം അബ്ദുല്‍ഖാദറിനെ ബ്രിട്ടീഷ്‌ പട്ടാളത്തിന്‌ പിടിച്ചുകൊടത്തവരെ കുറിച്ച്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ നടത്തിയ പ്രസംഗം വിവാദമാകുന്നു. താനൂര്‍ ഒസ്സാന്‍ കടപ്പുറത്ത്‌ എംഇഎസ്‌ സംസ്ഥാനകമ്മറ്റി നിര്‍മ്മിക്കുന്ന സ്‌മാരകത്തിന്റെ ശിലാസ്ഥാപനടങ്ങിലാണ്‌ ആര്യാടന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്‌. വക്കം അബ്ദല്‍ഖാദറിന്റെ രക്തസാക്ഷിത്വത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന ആവിശ്യവുമായി സിപിഐഎം രംഗത്തെത്തി.

വക്കം ബ്രിട്ടീഷുകാരുടെ പിടിയലായതിന്‌ പിന്ന്‌ില്‍ മുന്‍ മന്ത്രിയും മുസ്ലീം ലീഗ്‌ നേതാവുമായ കുട്ടി അഹമ്മദ്‌കുട്ടിയുടെ പിതാവ്‌ പരേതനായ സൈതാലി മാസ്റ്റര്‍ക്ക്‌ പങ്കുണ്ടെന്ന ആരോപണമാണ്‌ വിവാദമായിരിക്കുന്നത്‌്‌.

കുട്ടി അഹമ്മദ്‌കുട്ടിയുടെ വീട്ടില്‍ നിന്ന്‌ അന്ന്‌ ബ്രിട്ടീഷ്‌ പോലീസ്‌ പിടച്ചുകൊണ്ടുപോയവരെ കുറിച്ച്‌ കുട്ടി അഹമ്മദ്‌ കുട്ടി വിശദീകരിക്കണമെന്ന്‌ സിപിഎം നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആവിശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top