സൈനിക ജോലിക്ക് സൗജന്യ പരിശീലനം: പട്ടിക ജാതി യുവാക്കള്‍ക്ക് അപേക്ഷിക്കാം

Afghan-Army-training-by-India-300x195പട്ടിക ജാതി യുവാക്കള്‍ക്ക് സൈന്യത്തിലും അനുബന്ധ സേനകളിലും ജോലി നേടുന്നതിന് സൗജന്യ പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലനം നല്‍കുന്നു. കോഴിക്കോട് സിവില്‍ സ്റ്റേഷന് സമീപമുള്ള പ്രീ-റിക്രൂട്ട്‌മെന്റ് ട്രൈനിങ് സെന്ററിലാണ് പരിശീലനം. എസ്.എസ്.എല്‍.സി.ക്ക് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു പാസായ 17 നും 25 നും ഇടയില്‍ പ്രായമുള്ള കുറഞ്ഞത് 170 സെ. മി. ഉയരമുള്ളവര്‍ക്ക് മുന്‍ഗണന. ഭക്ഷണം, താമസം തുടങ്ങി എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. യാത്രാചെലവിന് 1000 രൂപ നല്‍കും. താത്പര്യമുള്ളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ഡിസംബര്‍ 27 ന് രാവിലെ 11 ന് മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പ്രാഥമിക സ്‌ക്രീനിങിന് എത്തണം. ഫോണ്‍: 9447469280, 9447546617.

Share news
error: Content is protected !!
Scroll to Top