Section

malabari-logo-mobile

മികച്ച ആരോഗ്യകേന്ദ്രത്തിനുള്ള ദേശീയപുരസ്‌ക്കാരം എന്‍ ക്യു എ എസ് അവാര്‍ഡും, സംസ്ഥാന പുരസ്‌കാരം കെ എ എസ് എച്ചും അത്താണിക്കല്‍ കുടുംബരോഗ്യകേന്ദ്രത്തിന്

HIGHLIGHTS : Athanikal Kudumbarogya Kendra won National Award NQAS Award and State Award KASH for Best Health Center.

അത്താണിക്കല്‍: മികച്ച ആരോഗ്യകേന്ദ്രത്തിനുള്ള ദേശീയപുരസ്‌ക്കാരം എന്‍ ക്യു എ എസ് അവാര്‍ഡും, സംസ്ഥാനപുരസ്‌കാരമായ കെ എ എസ് എച്ച് (കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡറുകള്‍ ഫോര്‍ ഹോസ്പിറ്റല്‍സ്) അത്താണിക്കല്‍ കുടുംബരോഗ്യകേന്ദ്രത്തിന്.

മലപ്പുറത്തുവെച്ച് നടന്ന ചടങ്ങില്‍ കായിക, വഖഫ്, ഹജ്ജ്, റെയില്‍, ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാനില്‍ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുരേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സന്തോഷ്, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍  എ പി സിന്ധു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  പി എം ശശികുമാര്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ കെ വി അജയ്‌ലാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍  ജയരാജ്, എല്‍.എച്ച്. ഐ ഇന്‍ചാര്‍ജ് സുവൃന്ദ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റീന, സ്റ്റാഫ് നേഴ്സ് നിഷ, ഫാര്‍മസിസ്റ്റ് ഗ്രീഷ്മ, പി.ആര്‍.ഒ മാരായ ധനയന്‍, ജിതേഷ് എന്നിവര്‍ ഏറ്റുവാങ്ങി.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!