തൃശൂരിൽ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

തൃശൂര്‍: മാളയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. വടമയ്ക്ക് സമീപം പട്ടാളപ്പടിയില്‍ വലിയകത്ത് വീട്ടില്‍ ഷൈലജ(52)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം.

രാവിലെ അടുക്കളയില്‍ വെച്ച് മകന്‍ ഹാദിലും ഷൈലജയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും ഹാദില്‍ കത്തികൊണ്ട് ഷൈലജയുടെ കഴുത്തില്‍ വെട്ടുകയുമായിരുന്നു. കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഷൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഹാദിലിനെ മാള പൊലീസ് എത്തി വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു. ഹാദിലിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും നേരത്തേ ചികിത്സയ്ക്ക് വിധേയനായിട്ടുള്ളതായും സൂചനയുണ്ട്.

 

Share news
error: Content is protected !!
Scroll to Top