Section

malabari-logo-mobile

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്‌സ്ബുക് പേജ് ഹാക്ക് ചെയ്തു

HIGHLIGHTS : Governor Arif Muhammad Khan's Facebook page hacked

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം രാജ്ഭവന്‍ അറിയിച്ചത്. രാജ്ഭവന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.

ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ പറഞ്ഞു. പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അറിയിപ്പില്‍ പറഞ്ഞു.

sameeksha-malabarinews

‘ശനിയാഴ്ച രാവിലെ മുതല്‍ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്,’ എന്നാണ് ഗവര്‍ണര്‍ ഓഫ് കേരള ട്വീറ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!