യു എസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും കയറ്റുമതിയിലെ മാന്ദ്യവും ഡോളര്‍ സൂചിക കുതിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇതോടെ രൂപ യുഎസ് ഡോളറിനെതിരെ 82.22 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി.
വ്യാഴാഴ്ച, 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 81.88 എന്ന നിലയിലായിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




