അസമില്‍ തീവ്രവാദി ആക്രമണം; 43 പേര്‍കൊല്ലപ്പെട്ടു

1419362952_assamഗുവാഹട്ടി: അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. പത്ത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച വൈകീട്ടാണ്‌ അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്‌പുരിലുമായി നാലിടങ്ങളില്‍ ആക്രമണമുണ്ടായത്‌. തീവ്രവാദികള്‍ ആദിവാസികള്‍ക്കും ഗ്രാമീണര്‍ക്കും നേരെ ആക്രമണം നടത്തുകയായിരുന്നു. മരണസംഖ്യ ഇനിയും കൂടാനാണ്‌ സാധ്യത.

ആക്രണത്തിന്‌ പിന്നില്‍ തീവ്രവാദിവിഭാഗമായ നാഷണല്‍ ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ ഓഫ്‌ ബോഡോലാന്‍ഡ്‌(സോങ്‌ബിജിത്ത്‌)ആണെന്ന്‌ സംശയിക്കുന്നു.
സംഭവസ്ഥലത്തേക്ക്‌ സ്ഥിതിഗതികള്‍ വിലയിരുത്താനായി കൊക്രജറിലേക്ക്‌ രണ്ട്‌ മന്ത്രിമാരെയും സോനത്‌പൂരിലേക്ക്‌ മൂന്ന്‌ മന്ത്രിമാരെയും സര്‍ക്കാര്‍ അയച്ചിട്ടുണ്ട്‌. ആക്രണത്തെ തുടര്‍ന്ന്‌ അസമില്‍ പോലീസ്‌ കനത്തജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top