
കോഴിക്കോട്: അസം സ്വദേശിയായ പതിനേഴുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തിക്കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. അസം സ്വദേശികളായ ഫുര്‍ഖാന്‍ അലി (26), അക്ലിമ ഖാതുന്‍ (24) എന്നിവരെയാണ് ടൗണ്‍ പൊലിസ് സംഘം ഒഡിഷയില്‍ നിന്ന് അറസ്റ്റു ചെയ്തത്. നഗരത്തിലെ ലോഡ്ഡില്‍ പൂട്ടിയിട്ട പെണ്‍കുട്ടി ഓട്ടോയില്‍ കയറി മെഡിക്കല്‍ കോളേജ് സ്റ്റേഷനിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്, ലോഡ് തിരിച്ചറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
കമിതാക്കളായ പ്രതികള്‍ പണത്തിനായി പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാമില്‍ ബന്ധം സ്ഥാപിക്കുകയും കേരളത്തില്‍ വീട്ടുജോലി തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് അസാമില്‍ നിന്ന് നഗരത്തിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന്, കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ലോഡ്ഡില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചു. പീഡന ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മറ്റുള്ളവര്‍ക്കും കാഴ്ച വച്ചു.
പ്രതികള്‍ ഒഡിഷയിലെ ഭദ്രക് റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുണ്ടെന്ന വിവര ത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സജി ഷിനോബ്, എസ്സിപിഒ വന്ദന, സി പിഒമാരായ സോണി നെരവത്ത്, ജിതിന്‍, മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ എഎ സ്‌ഐ അനൂപ്, സിപിഒ സാജിദ്, ഡിഎച്ച്ക്യൂ സിപിഒ അമീന്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




