കക്കൂസ് മാലിന്യം ജലസ്രോതസ്സില്‍ തള്ളി; 3 പേര്‍ പിടിയില്‍

കോടഞ്ചേരി: ചിപ്പിലിത്തോട് പ്രദേശത്ത് റോഡരികിലും നീര്‍ച്ചാലിലുമായി കക്കൂസ് മാലിന്യം തള്ളി. ഡ്രൈവറെയും രണ്ട് സഹായികളെയും വാഹനവും നാട്ടുകാരുടെ സഹായത്തോടെ പിടികുടി.

തിങ്കള്‍ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ടാങ്കര്‍ ലോറി ചിപ്പിലിത്തോട്- തുഷാരഗിരി റൂട്ടില്‍ ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശ വാസികള്‍ വാഹനം തടഞ്ഞു വയ്ക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് കക്കൂസ് മാലിന്യം തള്ളി കടന്നുകളയുകയാണെന്ന് മനസ്സിലായത്.

ഡ്രൈവര്‍ അബ്ദുള്‍ നജീബ്, സഹായികളായ പ്രവീണ്‍ നായര്‍ (49), മുഹമ്മദ് ജാസിഫ് (28) എന്നിവരാണ് പിടിയിലായത്. കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കേസെടുത്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top