ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശി പിടിയില്‍;  കുട്ടിക്കായി വ്യാപക തിരച്ചില്‍

കൊച്ചി : ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരിയെ കണ്ടെത്താനായി വ്യാപക തിരച്ചില്‍. അസം സ്വദേശിയായ അസഫാക്ക് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവില്‍ ഇയാളെ പോലീസ് പിടികൂടി. എന്നാല്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്‌നിയെയാണ് വൈകിട്ട് മുതല്‍ കാണാതായത്. കുട്ടിയെ കാണാതായെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രക്ഷിതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ ഇന്നലെ മുതല്‍ താമസത്തിന് വന്ന അസം സ്വദേശിയാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ കുട്ടിയുമായി യുവാവ് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഗ്യാരേജ് സ്റ്റോപ്പില്‍ നിന്നും തൃശൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയെങ്കിലും ആലുവയില്‍ തന്നെ ഇറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാല്‍ ഇയാള്‍ മദ്യലഹരിയിലായതിനാല്‍ ചോദ്യംചെയ്യാന്‍ ആയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

തായിക്കാട്ടുകര യു.പി.സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സമീപത്തെ വാടക വീട്ടില്‍ താമസിച്ചിരുന്ന അസം സ്വദേശിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് കുട്ടിയുമായി പ്രതി എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ബസില്‍ കയറിയെങ്കിലും ആലുവയില്‍ തന്നെ പ്രതി കുട്ടിയുമായി ഇറങ്ങിയെന്നാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മൊഴി നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top