ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ഫുട്ബോൾ താരം സുഭാഷ് ഭൗമിക് അന്തരിച്ചു

മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പരിശീലകനുമായ ആയിരുന്ന സുഭാഷ് ഭൗമിക് (73) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . ശനിയാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

1970 ൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീം അംഗമായിരുന്നു. പേരുകേട്ട സ്ട്രൈക്കർ ആയിരുന്ന അദ്ദേഹം കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ ഈസ്റ്റ്ബംഗാൾ മുഹമ്മദൻസ്, സാൽഗോക്കർ ചർച്ചിൽ ബ്രദേഴ്സ് ടീമുകൾക്ക് ആയി ബൂട്ട് കെട്ടിയിട്ടുണ്ട്. ഈസ്റ്റ് ബംഗാളിന് 165 ഗോളും മോഹൻ ബഗാന് വേണ്ടി 85 ഗോളുകളും അദ്ദേഹം നേടി.

1979 ൽ വിരമിച്ച അദ്ദേഹം പിന്നീട് പരിശീലനകൻ എന്ന നിലയിലും പ്രവർത്തിച്ചു. 2013 ഈസ്റ്റ് ബംഗാളിന് അസിയാൻ കിരീട നേട്ടത്തിൽ എത്തിച്ചു. ചർച്ചിൽ ബ്രദേഴ്സിന് ടെക്നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top