കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രം അടുത്ത കോവിഡ് പ്രതിരോധ വാക്സിൻ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : കോവിഡ് മുക്തരായി മൂന്നുമാസം കഴിഞ്ഞ് മാത്രമേ അടുത്ത  കോവിഡ് പ്രതിരോധ വാക്സിൻ എടുക്കാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. കരുതൽ വാക്സിനും ഇതേ സമയപരിധി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .

നേരത്തേയുള്ള നടപടിയിൽ വ്യക്തത വരുത്തി വിദഗ്ധ സംഘത്തിൻറെ ഉപദേശപ്രകാരമാണ് പുതിയ നിർദ്ദേശം നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ അറിയിച്ചു.

വാക്സിൻ ഇടവേള മൂന്നുമാസവും കരുതൽ ഡോസ് വാക്സിനെടുത്ത് ഒമ്പത് മാസത്തിന് ശേഷവും എന്ന രീതിയിലായിരുന്നു കേന്ദ്രസർക്കാർ നേരത്തെ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നത്. ഇതിലെ അവ്യക്തത ഒഴിവാക്കാനാണ് പുതിയ നിർദേശം പുറത്തിറക്കിയത്.

Share news
error: Content is protected !!
Scroll to Top